ADVERTISEMENT

പ്രീമെട്രിക് ഹോസ്റ്റൽ വനിത അധ്യാപക 
കിളിമാനൂർ∙ പട്ടികജാതി വികസന വകുപ്പ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്  എന്നിവയുടെ നിയന്ത്രണത്തിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ എച്ച്എസ് വിഭാഗം ഫിസിക്കൽ സയൻസിനു ട്യൂഷൻ എടുക്കുന്നതിനു വനിത അധ്യാപകരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 23ന് 11ന്. 85476 30019

ഇലക്ട്രിഷ്യൻ  കം പ്ലമർ 
തിരുവനന്തപുരം∙ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഇലക്ട്രിഷ്യൻ കം പ്ലമർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 23ന് രാവിലെ 11ന്.

ഹാൻഡ് ബോൾ ടീം സിലക്ഷൻ
തിരുവനന്തപുരം∙ എറണാകുളത്ത് 27 മുതൽ 29 വരെ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ–വനിത ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ല പുരുഷ–വനിത ഹാൻഡ് ബോൾ ടീം സിലക്ഷൻ ഇന്ന് വൈകിട്ട് 3ന് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കും. ആധാർ കാർഡിന്റെ പകർപ്പുമായി എത്തണം.

ഓപ്പൺ ക്വാട്ട  എൻറോൾമെന്റ് 
തിരുവനന്തപുരം∙ മൂന്നാം കേരള ബറ്റാലിയൻ എൻസിസിയിലെ സീനിയർ ഡിവിഷൻ(ആൺകുട്ടികൾ മാത്രം) ഓപ്പൺ ക്വാട്ട എൻറോൾമെന്റ് 21ന് 8ന് പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടത്തും. 15 വയസ്സ് തികഞ്ഞ, ശാരീരിക ക്ഷമതയുള്ള, ഡിഗ്രി ഒന്നാം വർഷം/പ്ലസ് വൺ പഠിക്കുന്ന വിദ്യാർഥികൾ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് കമാൻഡിങ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക് പൂജപ്പുരയിലെ 3ാം കേരള ബറ്റാലിയൻ ഓഫിസുമായി ബന്ധപ്പെടാം.

സർട്ടിഫിക്കറ്റ്  പരിശോധന
തിരുവനന്തപുരം∙ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഡിസംബർ 4 ന് പ്രസിദ്ധീകരിച്ച വിവിധ തസ്തികകളിലെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 1, 3 തീയതികളിൽ തിരുവനന്തപുരത്ത്  ബോർഡ് ഓഫിസിൽ 10.30 മുതൽ നടക്കും.  പട്ടികയിലെ റജിസ്റ്റർ നമ്പറിന്റെ ക്രമത്തിലായിരിക്കും പരിശോധന. സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം ഹാജരാകണം. 27 വരെ എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കാത്തവർ ബോർഡുമായി ബന്ധപ്പെടണം.

യൂത്ത് ഐക്കൺ അവാർഡ്
തിരുവനന്തപുരം ∙ സംസ്ഥാന യുവജന കമ്മിഷൻ 2024-25 കാലയളവിൽ നൽകുന്ന യൂത്ത് ഐക്കൺ അവാർഡിന് 31 ന് മുൻപ് അപേക്ഷിക്കാം. ജനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയവരും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹിക സേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവരുമായ യുവജനങ്ങൾക്ക് അപേക്ഷിക്കാം. മറ്റൊരാളിന്റെ പേരു നിർദേശിക്കാനും കഴിയും. ഫോൺ 0471 2308630

തേനീച്ച  വളർത്തൽ
തിരുവനന്തപുരം∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 8089530650

സ്പെഷൽ റിവാർഡ് 
തിരുവനന്തപുരം ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി  അംഗങ്ങളുടെ മക്കൾക്കുള്ള 2023-24 അധ്യയന വർഷത്തെ സ്പെഷൽ റിവാർഡിന്  31 വരെ അപേക്ഷിക്കാം. ഫോൺ: 0471 2475773.

സൗജന്യ ലാപ്ടോപ്
തിരുവനന്തപുരം ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികളിൽ  2024-25 അധ്യയന വർഷത്തിൽ ദേശീയ, സംസ്ഥാന പ്രവേശന പരീക്ഷയിലൂടെ പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക്  സൗജന്യ ലാപ്ടോപ്പിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് kmtwwfb.org

യുജിസി, നെറ്റ് 
തിരുവനന്തപുരം∙ യുജിസി, സിഎസ്ഐആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് കോളജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അപേക്ഷിക്കാം.  മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാവുന്നത്.  www.minoritywelfare.kerala.gov.in വകുപ്പ് വെബ്സൈറ്റിലും തിരഞ്ഞെടുത്ത കോച്ചിങ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്.

കെൽട്രോൺ കോഴ്സ്
തിരുവനന്തപുരം∙ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 0471-2325154,8590605260

ജലവിതരണം മുടങ്ങും
തിരുവനന്തപുരം ∙ അട്ടക്കുളങ്ങര -ഈഞ്ചക്കൽ റോഡിൽ  അട്ടക്കുളങ്ങര ജംക്ഷന് സമീപം 700 എം എം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ഇന്നു രാവിലെ 8  മുതൽ നാളെ രാവിലെ വരെ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങും. ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും പാൽക്കുളങ്ങര, ശംഖുമുഖം, ആറ്റുകാൽ, കളിപ്പാൻകുളം,  വലിയതുറ കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിലാണ് വിതരണം തടസ്സപ്പെടുക. 

നെടുമങ്ങാട് ജല വിതരണം തടസ്സപ്പെടും
നെടുമങ്ങാട് ∙ നഗര ശുദ്ധജല പദ്ധതിയുടെ ഭാഗമായി പേരുമല ജലശുദ്ധീകരണശാലയിലേക്കുള്ള വാട്ടർ പമ്പിങ് മെയിൻ മഞ്ച ജെടിഎസ് ജംക്‌ഷനു സമീപം പൊട്ടിയതിനാൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com