ADVERTISEMENT

വെഞ്ഞാറമൂട് ∙ ആശുപത്രിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാത്തതിനാൽ ഡോക്ടർക്കുനേരെ കയ്യേറ്റം ഉണ്ടായതായി പരാതി. ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു. ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗത്തിനെതിരെ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.അജുജിത്തിനു നേരെയാണ് കയ്യേറ്റം ഉണ്ടായത്. നെല്ലനാട് പഞ്ചായത്തംഗം അഭിലാഷാണ് ആക്രമണം നടത്തിയതായി പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി 10.30ന് നെല്ലനാട് സ്വദേശിയായ വയോധികയെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. ഇതറിയാതെ ബന്ധുക്കൾ അവരെ ആശുപത്രിയിലെത്തിച്ചു.  ഡോക്ടർ പരിശോധിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം വിട്ട് നൽകുന്നതിന് പൊലീസ് നടപടി വേണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതോടെ ബന്ധുക്കൾ പഞ്ചായത്തംഗം അഭിലാഷിനെ വിളിച്ചു വരുത്തുകയായിരുന്നു. 

പഞ്ചായത്തംഗമെത്തി മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാൽ മരണം സംഭവിച്ചതിനുശേഷം കൊണ്ടു വന്നതിനാൽ പൊലീസ് നടപടി വേണമെന്ന് ഡോക്ടർ അറിയിച്ചുവെന്നും തുടർന്ന് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.  സംഭവത്തിനെതിരെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ സംഗമം നടത്തി.

English Summary:

Doctor assault in Venjaramoodu sparked outrage after a panchayat member attacked a doctor. The incident occurred at the Vamanapuram Family Health Centre following a dispute over the release of a dead body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com