നേമം സഹകരണ ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം വൈകരുതെന്ന് കെ.മുരളീധരൻ
Mail This Article
തിരുവനന്തപുരം ∙ നേമം സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ ഇ.ഡി അന്വേഷണം വൈകരുതെന്ന് കെ.മുരളീധരൻ. നേമം സർവീസ് കോ ഓപറേറ്റീവ് ബാങ്കിലെ നിക്ഷേപകരുടെ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളെ വെല്ലുന്ന തട്ടിപ്പാണ് നേമത്തു നടന്നത്. സിപിഎം നേതാക്കളുടെ പൂർണ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും മുരളീധരൻ ആരോപിച്ചു.
ജില്ലാ സഹകരണ ബാങ്കുകൾ നിർത്തലാക്കി കേരള ബാങ്ക് രൂപീകരിച്ചതാണ് സംസ്ഥാനത്തെ മിക്ക പ്രാഥമിക സഹകരണ സംഘങ്ങളും ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മുരളീധരൻ പറഞ്ഞു. കൈമനം സുരേഷ് അധ്യക്ഷത വഹിച്ചു. ജി. സുബോധൻ, എം. ആർ. ഗോപൻ, ആർ. എസ്. ശശികുമാർ, ശാന്തിവിള മുജീബ് റഹ്‌മാൻ, മണ്ണാങ്കൽ രാമചന്ദ്രൻ, ജെ.എസ്. ജയേഷ്, ശാന്തിവിള വിനോദ്, മനോജ് കെ. നായർ എന്നിവർ പ്രസംഗിച്ചു.