ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജലഘോഷയാത്ര നടത്തി സിപിഎം
Mail This Article
നെയ്യാറ്റിൻകര ∙ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം ജല ഘോഷയാത്ര നടത്തി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി ഇത്തരം ജലയാത്ര സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പൂവാർ ബണ്ട് റോഡിലെ കടവിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, പൂവാർ പൊഴിക്കരയിൽ നടന്ന പൊതു സമ്മേളനത്തോടെ സമാപിച്ചു.
പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.സീമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്.സുനിൽ കുമാർ, എസ്.പുഷ്പലത, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്.ഹരികുമാർ, പി.രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ്.അജിത്ത്, നേതാക്കളായ വണ്ടിത്തടം മധു, ബി.ടി.ബോബൻ കുമാർ, ശിജിത്ത് ശിവസ് തുടങ്ങിയവർ പ്രസംഗിച്ചു.