തിരുവനന്തപുരം ജില്ലയിൽ ഇന്ന് (19-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ജലവിതരണം മുടങ്ങും
ബാലരാമപുരം ∙ കാക്കാമൂല കായലിനു കുറുകെ മേൽപാലം പണിയുന്നതുമായി ബന്ധപ്പെട്ട് ബണ്ട് റോഡിലെ മെയിൻ പമ്പിങ് പൈപ്‌ലൈൻ (കാക്കാമൂല ജലശുദ്ധീകരണ ശാലയിൽ നിന്ന് പെരിങ്ങമ്മല ജല സംഭരണിയിലേക്കുള്ളത്) മാറ്റി സ്ഥാപിക്കുന്ന അവസാനഘട്ട പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ആറാലുംമൂട് വാട്ടർ സപ്ലൈ സെക്‌ഷൻ പരിധിയിൽ വരുന്ന കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിലെ പെരിങ്ങമ്മല, കാണിക്കകുറ്റി, തെറ്റിവിള, കാക്കാമൂല, ഊക്കോട്, കല്ലിയൂർ, പുന്നമൂട്, വള്ളംകോട്, ഭഗവതിനട തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം പൂർണമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്
തിരുവനന്തപുരം ∙ യുവജന കമ്മിഷൻ ഓഫിസിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡ് തസ്തികകളിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തും. 0471 2308630
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.