പൊന്മുടി: നവീകരിച്ച റെസ്റ്റ് ഹൗസ് 31ന് തുറക്കും; നവീകരണത്തിന് ചെലവായത് 78 ലക്ഷം രൂപ
Mail This Article
×
പാലോട്∙ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും നവീകരിച്ചതുമായ പൊന്മുടിയിലെ ക്യാംപ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ്) പുതുതായി ആരംഭിക്കുന്ന കഫറ്റേരിയുടെയും ഉദ്ഘാടനം 31ന് 3ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും. 78 ലക്ഷം രൂപ ചെലവാക്കിയാണ് നിലവിലെ മന്ദിരം നവീകരിച്ചത്. അഞ്ച് റൂമുകളിൽ ഒരെണ്ണം ശീതീകരിച്ചതാണ്. ആധുനിക രീതിയിൽ ശുചിമുറികൾ സജ്ജീകരിച്ചിട്ടുണ്ട്. റെസ്റ്റ് ഹൗസിനായി 5 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
English Summary:
Ponmudi rest house renovation completed: Minister P.A. Muhammed Riyas will inaugurate the renovated rest house and new cafeteria in Ponmudi on August 31st. The project, costing 78 lakhs, includes modern facilities and a further 5 crore investment is planned.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.