ADVERTISEMENT

തിരുവനന്തപുരം∙ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ് കുമാരപുരം സ്വദേശി എസ്.രണജിത് സിംഹൻ(54). ആരോഗ്യനില മോശമായതോടെ പെയിന്റിങ് തൊഴിലാളിയായ രണജിത്തിന് ജോലിക്കു പോകാൻ സാധിക്കാതെയായി. ഇതോടെ ഭാര്യയും വിദ്യാർഥികളായ 2 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗവും നിലച്ചു. 

ഫെബ്രുവരി 13ന് അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി വൻതുക ചെലവാകും. ശസ്ത്രക്രിയയ്ക്കു വേണ്ട തുക കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ആനമുഖം വാർഡ് കൗൺസിലർ എൻ.അജിത്ത്കുമാറിന്റെ നേത‍ൃത്വത്തിൽ രണജിത്തിനായി ചികിത്സാസഹായസമിതി രൂപീകരിച്ചു. രണജിത്തിന്റെ പേരിൽ എസ്ബിഐ കുമാരപുരം ശാഖയിൽ അക്കൗണ്ടും തുറന്നു. രണജിത്തിന്റെ പേരിൽതന്നെയാണ് ഗൂഗിൾപേ നമ്പർ.

സാമ്പത്തിക  സഹായത്തിന്എസ്ബിഐ കുമാരപുരം ശാഖ അക്കൗണ്ട് നമ്പർ : 67389840938
ഐഎഫ്എസ്‌സി:SBIN0018145
ഫോൺ നമ്പർ: 8157902319
ഗൂഗിൾപേ: 8157902319

English Summary:

Heart surgery fundraising for S. Ranajith Simhan in Thiruvananthapuram is urgently needed. His family appeals for donations to cover the significant costs of his upcoming critical surgery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com