പ്രശാന്ത് നാരായണൻ അനുസ്മരണം ഡിസംബർ 27ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ
Mail This Article
തിരുവനന്തപുരം∙ പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണന്റെ ഒന്നാംചരമവാർഷിക ദിനാചരണം ഡിസംബർ 27ന് വൈകുന്നേരം 5 ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ ജി. ആർ ഇന്ദുഗോപൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതിഭവൻ സെക്രട്ടറി പി.എസ്.മനേക്ഷ് അധ്യക്ഷനാകും.നാടകകൃത്തും സംവിധായകനുമായ പി. ജെ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. കളം തീയേറ്റർ ആന്റ് റപ്രട്ടറിയുടെ മാനേജിങ് ഡയറക്ടറും പ്രശാന്തിന്റെ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിന്റെ സുഹൃത്തുക്കളും കലാസാഹിത്യ പ്രവർത്തകരുമായ ആർട്ടിസ്റ്റ് ഭട്ടതിരി, എം.രാജീവ്കുമാർ, ശ്രീകാന്ത് കാമിയോ, ഗീത രംഗപ്രഭാത്, ശശി സിതാര, ജയചന്ദ്രൻ കടമ്പനാട്, അലക്സ് വള്ളികുന്നം, സുധി ദേവയാനി, രതീഷ് രവീന്ദ്രൻ എന്നിവർ പ്രശാന്തിന്റെ സ്മരണകൾ പങ്കുവയ്ക്കും. കളം പീരിയോഡിക്കൽസ് ഡയറക്ടർ സിനോവ് സത്യൻ സ്വാഗതവും കളം തീയേറ്റർ ഡയറക്ടർ നിതിൻ മാധവ് നന്ദിയും പറയും.