ലൂഥറൻ സംഗമത്തിനു തുടക്കം; വർഗീയതയെ ചെറുക്കേണ്ട സ്ഥിതി: സ്പീക്കർ
Mail This Article
തിരുവനന്തപുരം∙നാട് നേരിടേണ്ടതു പട്ടിണിയേയും ദാരിദ്ര്യത്തെയുമാണെങ്കിൽ ഇപ്പോൾ വർഗീയതയെ ചെറുക്കേണ്ട സ്ഥിതിയാണുള്ളതെന്നു സ്പീക്കർ എ.എൻ.ഷംസീർ. ലൂഥറൻ സഭ തിരുവനന്തപുരം സിനഡിന്റെ 68–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലൂഥറൻ സംഗമം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു. സഭയുടെ ആവശ്യങ്ങൾക്ക് എല്ലാ പിന്തുണയും സ്പീക്കർ വാഗ്ദാനം ചെയ്തു. സിനഡ് പ്രസിഡന്റ് റവ.ഡോ.മോഹൻ മാനുവൽ അധ്യക്ഷനായിരുന്നു. വി.കെ.പ്രശാന്ത് എംഎൽഎ, ഡോ.ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ, റവ.ഡോ.ടി.സാമുവൽ, സിനഡ് സെക്രട്ടറി എ.പ്രമോദ് കുമാർ, റവ.ജെ.മോഹൻരാജ്, വർഷസ് ബല്ലാഡ്സൺ, റവ.വൈ.കെ.മോഹൻദാസ്, ഡോ.കെ.പി.ലാലാദാസ്, എ.ആർ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. സിനഡ് തലത്തിൽ നടത്തിയ മൽസരങ്ങളിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു.