ഉത്സവത്തുടക്കം; വെള്ളാർമലയുടെ പാട്ടും ചുവടും ഉദ്ഘാടനവേദിയിൽ
Mail This Article
×
തിരുവനന്തപുരം ∙ പതിനയ്യായിരത്തോളം കുട്ടികൾ അഞ്ചു ദിവസങ്ങളിലായി 25 വേദികളിൽ മത്സരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. ഒന്നാം വേദിയായ ‘എംടി – നിള’യിൽ 10നു മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന് കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അതിജീവന നൃത്തശിൽപവും അവതരിപ്പിക്കും. 8ന് വൈകിട്ട് 5ന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ ടോവിനോ തോമസ് പങ്കെടുക്കും. ഗോത്ര നൃത്തരൂപങ്ങൾ മത്സരവേദിയിലെത്തുന്ന ആദ്യസംസ്ഥാന കലോത്സവമാണ് ഇത്തവണത്തേത്.
English Summary:
Kerala School Kalotsavam kicks off today in Thiruvananthapuram. Fifteen thousand children will participate across twenty-five venues in a five-day competition showcasing their talents.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.