ADVERTISEMENT

തിരുവനന്തപുരം ∙ സ്വന്തമായി ഹാർമോണിയം വായിച്ച് ഗസൽ പാടുന്ന ജ്യേഷ്ഠൻ. തബലയിൽ താളം പെരുക്കുന്ന അനുജൻ. കോഴിക്കോട്ടെ പൊതുസംഗീതവേദികളിൽ ഗസലുകളുമായി എത്തുന്ന സയിദ് അബാനും മുഹമ്മദ് നജാദും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡുകൾ നേടി.എച്ച്എസ്എസ് ഗസൽ മത്സരത്തിൽ സയിദ് അബാന് എ ഗ്രേഡ് ലഭിച്ചപ്പോൾ എച്ച്എസ് കാർട്ടൂണിലാണ് മുഹമ്മദ് നജാദിന് എ ഗ്രേഡ്. നാളെ എച്ച്എസ് തബലയിലും മത്സരിക്കുന്നുണ്ട്. കോഴിക്കോട് എളേറ്റിൽ എംജെ എച്ച്എസ്എസിലെ അധ്യാപകൻ മുഹമ്മദ് ബഷീറിന്റെ മക്കളാണിവർ. എംജെ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് സൈദ് അബാൻ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് നജാദ്.

English Summary:

Kalolsavam success: Brothers Sayyid Aban and Muhammed Najad, from Kozhikode, achieved top marks at the state-level Kalolsavam music competition. The talented duo, known for their ghazal and tabla performances, are sons of a teacher and represent MJ HSS Elathur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com