ADVERTISEMENT

തിരുവനന്തപുരം ∙ ഓടക്കുഴലിൽ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ശ്രീവിദ്യ പി. നായർക്ക് പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥ. ശ്വാസ തടസത്തിന്റെ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും സ്വന്തമായി ഓടക്കുഴൽ അഭ്യസിച്ച് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ് ശ്രീവിദ്യ. 

അഞ്ചാം വയസ്സിൽ തുടങ്ങിയ സംഗീതപഠനമാണ് ശ്രീവിദ്യയെ ഓടക്കുഴൽ വരെ എത്തിച്ചത്. ശ്വാസതടസ പ്രശ്നങ്ങൾ ഉള്ളതിനാൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ, പിന്നീട് ഓടക്കുഴൽ സംഗീതത്തോടുള്ള അതിയായ ഇഷ്ടംകൊണ്ട് പഠനം തുടങ്ങുകയായിരുന്നു. വെറും അഞ്ചു മാസം മാത്രം ഓടക്കുഴൽ അഭ്യസിച്ചാണ് സംസ്ഥാന കലോത്സവവേദി വരെ എത്തിയത്.

പത്തൊൻപതാം വേദിയായ മയ്യഴിപ്പുഴയിൽ (അയ്യങ്കാളി ഹാൾ) മത്സരിക്കാൻ എത്തിയ 15 പേരിലെ ഒരേയൊരു പെൺകുട്ടിയാണ് ശ്രീവിദ്യ. ആലപ്പുഴ ജില്ലാ കലോത്സവത്തിന് വയലിൻ മത്സരത്തിൽ എ.കെ. രഘുനാഥന്റെ ‘എന്തരോ മഹാനുഭാവുലു’ എന്ന പഞ്ചരത്ന കീർത്തനമാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. 

എന്നാൽ മൂന്നാം സ്ഥാനമായിരുന്നതിനാൽ സംസ്‌ഥാന കലോത്സവത്തിന് വയലിനിൽ മത്സരിക്കാൻ സാധിച്ചില്ല. അതേ വയലിൻ കീർത്തനമായ ത്യാഗരാജാ കീർത്തനത്തിൽ മാറ്റം വരുത്തി ഓടക്കുഴൽ കീർത്തനമാക്കിയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.

English Summary:

Willpower propelled Shreevidya P Nair to victory. Despite breathing problems, this ninth-grader's dedication led to an A grade in the Kerala State School Arts Festival flute competition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com