ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ് വിഭാഗം കുച്ചിപ്പുഡി മത്സരത്തിനിടെ പാട്ടു നിന്നതു കല്ലുകടിയായി. ചെസ്റ്റ് നമ്പർ 318, കെ.എച്ച്.ഐശ്വര്യയുടെ പ്രകടനത്തിനിടെയാണ് പാട്ടു നിന്നത്. സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് അബദ്ധത്തിൽ കേബിൾ മാറിപ്പോയതാണു കാരണം. 10 മിനിറ്റുള്ള നൃത്തം അപ്പോഴേക്കും 8 മിനിറ്റ് പിന്നിട്ടിരുന്നു.മത്സരം നിർത്തി തിരശീല താഴ്ത്തിയതോടെ മാതാപിതാക്കളും സംഘാടകരുമായി വാക്കേറ്റമായി.

തുടർന്ന്, ഐശ്വര്യയ്ക്ക് ഒരു അവസരം കൂടി നൽകാമെന്നായി അധികൃതർ. കോട്ടയം ചിറക്കടവ് എസ്ആർവി എൻഎസ്എസിലെ 10–ാം ക്ലാസ് വിദ്യാർഥിയായ ഐശ്വര്യ രണ്ടാം മത്സരം ആദ്യത്തേതിലും വാശിയോടെ പൂർത്തിയാക്കി.

English Summary:

Kuchipudi dancer K.H. Aiswarya faced a power cut during her Kerala School Kalolsavam performance. Despite the setback, she was given a second chance and completed her dance with even more energy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com