ADVERTISEMENT

തിരുവനന്തപുരം∙ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷനൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ ജോർജ് ഓർവെല്ലിന്റെ ‘അനിമൽ ഫാം’ നാടകവും. കണ്ടുശീലിച്ച രംഗാവിഷ്കാരങ്ങളെ ചോദ്യം ചെയ്യുന്ന തെരുവ് പ്രകടനമാണ് ഈ നാടകത്തെ സവിശേഷമാക്കുന്നത്. പന്നി വളർത്തൽ കേന്ദ്രത്തെ പശ്ചാത്തലമാക്കിയ ഈ നാടകത്തിനു ഓർവെല്ലിന്റെ പരിഹാസ്യമായ അന്യോപദേശത്തിന്റ മുഴക്കമുണ്ട്.

കൃത്രിമമായി സൃഷ്ടിച്ച ഒരു ആദർശലോകത്തിൽ വലിയ പന്നികൾ കറുത്ത യഥാർഥങ്ങളെ മറച്ചുവച്ച് ചെറിയ പന്നികളെ അനുസരണ പഠിപ്പിക്കുന്നു. അവർക്കിടയിലെ കലാപത്തെ മൃഗീയമായി അടിച്ചമർത്തുകയും നിസ്സഹായരായ അവർക്കുമേലെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. കൃത്രിമരൂപങ്ങളും കറുത്തഹാസ്യവും നാടകത്തിന്റെ അപാരസാധ്യതകളിൽ തെളിച്ചമുള്ള ദൃശ്യാനുഭവമാക്കുന്നു. പോളണ്ടിൽ നിന്നെത്തുന്ന ഈ നാടകത്തിന് 40 മിനിട്ട് ആണ് ദൈർഘ്യം. ജനുവരി 14-19 വരെ കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന റാഗ്ബാഗ് മേളയ്ക്ക് ബുക്ക്‌ മൈ ഷോയിൽ ടിക്കറ്റ് ലഭ്യമാണ്.

English Summary:

Animal Farm, a powerful street theatre adaptation of George Orwell's classic, is coming to the Ragbag Festival in Thiruvananthapuram. This unique Polish production uses striking visuals and dark humor to bring Orwell's satirical masterpiece to life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com