ADVERTISEMENT

തിരുവനന്തപുരം∙ അപകടത്തിൽ പരുക്കേറ്റ രാജാവും മന്ത്രിയും വേദന കടിച്ചമർത്തിയപ്പോൾ ഭടൻ മാറി നിൽക്കുന്നതെങ്ങനെ? പരുക്കുള്ള ഭടനും കട്ടയ്ക്കു നിന്നു. ഡാനിന്റെയും സാവിയോയുടെയും അജിത്തിന്റെയും ഇച്ഛാശക്തിയിൽ എച്ച്എസ്‌എസ്‌ വിഭാഗം ചവിട്ടുനാടകത്തിൽ കൊച്ചി പറവൂർ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നേടിയത് എ ഗ്രേഡ്. നാടകപരിശീലനം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴാണ് കഴിഞ്ഞ 30നു മൂവരെയും ബൈക്ക് ഇടിച്ചത്. 

ഡാൻ മൈക്കിളിനും അജിത് കെ.ജോണിനും കാലിനാണ് പരുക്കേറ്റത്. സാവിയോയ്ക്കു കൈയ്ക്കും. വർഷങ്ങളായി ചവിട്ടുനാടകത്തിൽ നേട്ടം കൊയ്യുന്ന സ്‌കൂൾ ഈ വർഷം തങ്ങൾ കാരണം തോൽക്കരുതെന്ന വാശിയാണ് വേദന സഹിച്ചും സംസ്ഥാന വേദിയിൽ എത്താൻ മൂവർക്കും പ്രചോദനം. വേദനസംഹാരി കഴിച്ച് തുർക്ക്മാൻ രാജാവും മന്ത്രി ഗളളോനും ഭടനും കാറൽസ്‌മാൻ ചരിതം നാടകം ചവിട്ടിത്തിമിർത്തു.

English Summary:

Kerala school drama: Injured students from St. Sebastian's School, Kochi, demonstrated remarkable determination by performing their foot-tapping drama despite injuries suffered in an accident. Their performance of "Karlsman Charitham" earned them an A grade in the HSS section competition, showcasing their commitment and resilience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com