ADVERTISEMENT

യു ടൂ ബ്രൂട്ടസ്‌... സീസർ സ്നേഹത്തോടെ വിളിച്ചു. ‘ടു അല്ലെടീ ഫോർ...’ ബ്രൂട്ടസ് തിരുത്തി. അക്കാര്യത്തിൽ സീസറിനും തർക്കമില്ല. സംസ്ഥാന കലോത്സവ ചവിട്ടുനാടകവേദിയിൽ ബ്രൂട്ടസ് ആയി ടി.ഫിദയും സീസറായി അയന മുരളീധരനും എത്തുന്നതു തുടർച്ചയായ നാലാം വർഷം. അതും ഒരേ നാടകം ‘ജൂലിയസ് സീസർ’.

മലപ്പുറം പൊന്നാനി വിജയമാതാ സ്‌കൂളിൽ 9ൽ പഠിക്കുമ്പോഴാണ് ഇരുവരും ജൂലിയസ് സീസറിലെ പ്രധാന കഥാപാത്രങ്ങളായി സംസ്ഥാനവേദിയിൽ എത്തിത്തുടങ്ങിയത്. ഇപ്പോൾ തൃക്കാവ് ജിഎച്ച്എസ്‌എസിലെ പ്ലസ് ടു വിദ്യാർഥികൾ. നാലാം വർഷവും ഇവരുടെ ടീം എ ഗ്രേഡുമായാണ് മടങ്ങുന്നത്.

English Summary:

Kerala school drama stars T. Fida and Ayana Muralidharan are continuing their award-winning run. For four consecutive years, they've captivated audiences with their performance in Julius Caesar at the state school arts festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com