ADVERTISEMENT

തിരുവനന്തപുരം∙ പതിനേഴാം വയസ്സിൽ കുടുംബം പോറ്റുകയാണ് കുച്ചിപ്പുഡിയിൽ എ ഗ്രേഡ് നേടിയ വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എസ്.അഖിൻ.   മൂന്നാം ക്ലാസ് മുതൽ പ്രാണനെപ്പോലെ കരുതുന്ന നൃത്തമാണ് അതിനുള്ള വഴി. ഒപ്പം കലോത്സവത്തിൽ സമ്മാനം വാരിക്കൂട്ടുകയും ചെയ്യുന്നു. രണ്ടിടത്തു നൃത്തവിദ്യാലയം നടത്തുന്നുണ്ടെന്ന് അഖിൻ പറഞ്ഞു.   

അച്ഛനും അമ്മയും ചെറുപ്പത്തിലെ വേർപിരിഞ്ഞതിനാൽ മുത്തശ്ശി സരസ്വതിയും സഹോദരി പ്ലസ് വൺ വിദ്യാർഥി ആതിരയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ് അഖിൻ. മൂത്ത സഹോദരി അഖിലയുടെ വിവാഹം നടത്തിയതു നൃത്തത്തിലൂടെ ലഭിച്ച പണം കൊണ്ട്.

English Summary:

Kuchipudi dancer S. Akhin, a 17-year-old from Thiruvananthapuram, is the sole provider for his family. His exceptional talent and consistent Kalolsavam wins have allowed him to support his grandmother, younger sister, and even finance his elder sister's wedding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com