ADVERTISEMENT

തിരുവനന്തപുരം∙ ഒന്നാം ക്ലാസ് മുതൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചുവന്ന നിരഞ്ജൻ സംസ്ഥാന കലോത്സവത്തിലും താരമായി. എച്ച്എസ്എസ് ആൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നിരഞ്ജൻ വാധ്യാൻ സിനിമാതാരം കൂടിയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണദോഷങ്ങളെക്കുറിച്ചായിരുന്നു നിരഞ്ജന്റെ മോണോ ആക്ട്. കൊറോണ പേപ്പേഴ്സ്, ഓളവും തീരവും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക രേവതിയും ലക്കിടി ശ്രീശങ്കര ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അനൂപും മകന്റെ കലാജീവിതത്തിനൊപ്പമുണ്ട്.

English Summary:

Niranjan Vadhyan's AI-focused mono act secured him top marks at Kalotsavam. The Thrissur student, also a film actor, has won multiple mono act competitions throughout his academic journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com