റവന്യു ടവർ മന്ദിരം തുറക്കുന്നില്ല; റീത്തു വച്ചു പ്രതിഷേധിച്ച് കോൺഗ്രസ്
Mail This Article
നെടുമങ്ങാട്∙നെടുമങ്ങാട്ടെ പുതിയ റവന്യു ടവർ മന്ദിരം തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ മന്ദിരത്തിനു മുന്നിൽ റീത്തു വച്ചു പ്രതിഷേധിച്ചു. അഡ്വ.എൻ.ബാജി, ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ, എസ്.എ.റഹിം, വി.ശശി, എ.എം.ഷെരീഫ്, ഇല്ല്യാസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്, പുലിപ്പാറ വിനോദ്, കൊല്ലങ്കാവ് സജി, മന്നൂർക്കോണം താജുദീൻ, കെ.രാജശേഖരൻ നായർ, സയ്‌ഫുദീൻ, സോണി പുന്നിലം എന്നിവർ നേതൃത്വം നൽകി.
കോടിക്കണക്കിനു രൂപ ചെലവാക്കി പഴയ റവന്യു ടവറിനു മുൻപിൽ പണിത പുതിയ മന്ദിരം ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസമായിട്ടും തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടികാട്ടി. റവന്യു വകുപ്പും വൈദ്യുതി ബോർഡും തമ്മിലുള്ള ശീത സമരമാണ് ഇതിനു കാരണമെന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ പറഞ്ഞു. ഭീമമായ തുക നൽകി പ്രവർത്തിച്ചു വരുന്ന വാടക കെട്ടിടങ്ങൾ പുതിയ റവന്യു ടവർ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.