ADVERTISEMENT

പാറശാല ∙ ഗുണ്ടാ പിരിവ് നൽകാത്തതിലുള്ള തർക്കത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ മർദിച്ചു ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കി.  വാരിയെല്ലുകൾ തകർന്ന് അത്യാസന്ന നിലയിലായ ഇഞ്ചിവിള തേവരുവിള വീട്ടിൽ സെന്തിൽ റോയ് (റെജി–39) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ സിപിഎം നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാറശാല മേഖലാ സെക്രട്ടറിയുമായ നടുത്തോട്ടം പുത്തൻവീട്ടിൽ പ്രദീപിനെ പെ‍ാലീസ് അറസ്റ്റ് ചെയ്തു. 

പുതുവർഷത്തലേന്ന് ഇഞ്ചിവിള പഴയ റോഡിലാണു സംഭവം. ഇഞ്ചിവിളയിലെ വെയിങ് ബ്രിജിൽ ലോറിയിലേക്ക് ചക്ക ലോഡ് ചെയ്യുമ്പോൾ വാഹന ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രദീപ് ഗുണ്ടാപ്പിരിവ് വാങ്ങുന്നതു പതിവായിരുന്നു. ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനെ തെ‍ാഴിലാളിയായ റെജി എതിർത്തിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ നേരത്തെ വാക്കേറ്റവും നടന്നിട്ടുണ്ട്.

പുതുവർഷത്തലേന്നു കാരാളി ഭാഗത്തു നിൽക്കുകയായിരുന്ന റെജിയെ പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ നാലംഗ സംഘം ബലമായി ഒ‍ാട്ടോ റിക്ഷയിൽ കയറ്റി പഴയറോഡിലെ കുരിശ്ശടിയ്ക്ക് സമീപം എത്തിച്ചു മർദിച്ച ശേഷം റോഡിൽ കിടത്തി സംഘത്തിൽപെട്ട സുബിൻ ഒ‍ാട്ടോ റിക്ഷ ശരീരത്തിലൂടെ കയറ്റിയിറക്കി. നാലോളം വാരിയെല്ലുകൾ തകർന്ന നിലയിലാണ്. റെജിയുടെ ദേഹത്ത് ഒ‍ാട്ടോ റിക്ഷയുടെ ടയർ പാടുകൾ പതിഞ്ഞിട്ടുണ്ട്. അവശ നിലയിലായതിനാൽ മജിസ്ട്രേട്ടെത്തി റെജിയുടെ മെ‍ാഴി രേഖപ്പെടുത്തി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com