ADVERTISEMENT

മണ്ണുത്തി∙ കുതിരാനിലെ ഒരു ടണൽ മാർച്ച് അവസാനത്തോടെ ഇരുവശത്തേക്കും ഗതാഗതത്തിനായി തുറക്കാനാകുമെന്നു ദേശീയ പാത അതോറിറ്റിയുടെ വിലയിരുത്തൽ. ജനുവരി 15നു നടന്ന ഉന്നതതല യോഗത്തിൽ നൽകിയതാണ് ഈ ഉറപ്പ്. അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിർമൽ മനോഹർ സാഥേ കുതിരാനിലെത്തി നിർമാണ ജോലികൾ വിലയിരുത്തി. ഇപ്പോഴത്തെ ജോലികൾ തടസ്സമില്ലാതെ തുടർന്നാൽ മാർച്ചിൽ ടണൽ തുറക്കാം. വടക്കാഞ്ചേരി, പട്ടിക്കാട് മേൽപ്പാലങ്ങൾ കൂടി പൂർത്തിയാക്കിയാൽ ടോൾ പിരിക്കാനാകും.

90% ജോലി തീർന്നാൽ ടോൾ പിരിക്കാമെന്നാണു കരാർ. 80% ജോലി പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണ കാലാവധി ഡിസംബർ 20വരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര വനം വകുപ്പിന്റെ അനുമതി കിട്ടിയാലേ ടണലിനു മുകളിലെ പാറ പൊട്ടിക്കാനാകൂ. വനഭൂമി വിട്ടുകൊടുക്കുന്നതിനു മുൻപായി വിവിധ പരിശോധനകൾ നടത്തേണ്ടതിനാൽ ഇതു വൈകും. എന്നാൽ ആദ്യ ടണൽ തുറക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് അധികൃതർ കരുതുന്നത്.

ഈ ടണൽ തുറന്നാൽ മാത്രമേ ഇപ്പോഴുള്ള റോഡിന്റെ വശം ഇടിച്ചു രണ്ടാം ടണലിനു വേണ്ട റോഡുണ്ടാക്കാനാകൂ. ജോലി തുടങ്ങിയാൽ രണ്ടാം ടണൽ തുറക്കാൻ 6 മാസമെങ്കിലുമെടുക്കും.കുടിശിക കിട്ടിയതോടെ ദേശീയപാതയിൽ സർവീസ് റോഡുകളുടെയും അടിപ്പാതകളുടെയും വടക്കഞ്ചേരി, പട്ടിക്കാട് മേൽപ്പാലങ്ങളുടെയും നിർമാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. ഒന്നര വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന ആറുവരിപ്പാതയുടെ നിർമാണം കഴിഞ്ഞയാഴ്ചയാണു പുനരാരംഭിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com