ഓർമകളിൽ തലയെടുപ്പോടെ ബലരാമൻ
Mail This Article
തൃപ്രയാര്‍ ∙ നാലു പതിറ്റാണ്ടു കാലം ആറാട്ടുപുഴ പൂരത്തിനു തൃപ്രയാര്‍ തേവരുടെ തിടമ്പേറ്റിയ, ആനപ്രേമികളുടെ പ്രിയങ്കരനായ തൃപ്രയാര്‍ ബലരാമന്‍ ചെരിഞ്ഞിട്ടു ഇന്നലേക്ക് ഒരു വര്‍ഷം. മകീര്യം പുറപ്പാടിന്റെ ഭാഗമായി ഇന്നലെ നടക്കേണ്ടിയിരുന്ന തൃപ്രയാറിലെ ഇന്നത്തെ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തലിനുമെല്ലാം ബലരാമാനായിരുന്നു തിടമ്പേറ്റി വരാറുള്ളത്. കോവിഡ് പ്രതിരോധം കാരണം മകീര്യം പുറപ്പാട് വേണ്ടെന്നു വച്ചതോടെ ഈ ചടങ്ങകളുെല്ലാം ഉപേക്ഷിച്ചു.
തൃപ്രയാര്‍ ക്ഷേത്രത്തിലെ ശീവേലി ഉള്‍പ്പടെയുള്ള ചടങ്ങുകളും മകീര്യം പുറപ്പാടും ആറാട്ടു പുഴയിലേക്കുള്ള പൂരം പുറപ്പാടുമെല്ലാം ബലരാമനു ഹൃദിസ്ഥമായിരുന്നു. നിലമ്പൂര്‍ കാടുകളില്‍ നിന്നാണു ബലരാമനെ ലഭിച്ചത്. 1960 കളില്‍ തണ്ടാശ്ശേരി തറവാട്ടുകാരാണ് 18-ാം വയസ്സില്‍ ബലരാമനെ തൃപ്രയാര്‍ തേവര്‍ക്കു നടയിരുത്തിയത്. ഗജരാജകുലപതി ശ്രീരാമപുത്രന്നെന്ന പട്ടം ആനപ്രേമികൾ നൽകിയിരുന്നു.