കലികൊണ്ട് കടൽ; മണ്ണൊലിപ്പ്
Mail This Article
×
ഏങ്ങണ്ടിയൂർ ∙ കടലേറ്റത്തിൽ പൊക്കുളങ്ങര ബീച്ചിൽ മണ്ണൊലിപ്പ് രൂക്ഷമായി. സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണി. തകർന്ന കടൽഭിത്തിയും കവിഞ്ഞാണ് തിരകൾ കരയിലെത്തുന്നത്. ഭൂരിപക്ഷം തെങ്ങുകളും ഉപ്പ് വെള്ളം കയറി നാശത്തിലായി. പലതും കടപുഴകി വീണു. കടലോരത്തെ റോഡുകൾ തകർന്നതു മൂലം വാഹനയാത്ര ബുദ്ധിമുട്ടായി. ബീച്ചിൽ മണ്ണൊലിപ്പ് തടയാൻ പഞ്ചായത്ത് ജിയോബാഗുകൾ നിരത്തുന്നുണ്ട്. പക്ഷേ, നിരത്തിയ ജിയോബാഗുകൾക്കു മുകളിലൂടെ തിരകളെത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.