ഗുരുവായൂരിൽ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ചെയർമാൻ തിരഞ്ഞെടുപ്പ് 28ന്
Mail This Article
×
ഗുരുവായൂർ ∙ നഗരസഭയിലെ 43 വാർഡുകളിൽ നിന്ന് വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച 10ന് നഗരസഭ ടൗൺഹാളിൽ നടക്കും. ആദ്യം മുതിർന്ന അംഗമായ പ്രഫ. പി.കെ.ശാന്തകുമാരിയുടെ സത്യപ്രതിജ്ഞയാണ്. വരണാധികാരി സത്യവാചകം ചൊല്ലി കൊടുക്കും. ബാക്കി 42 അംഗങ്ങൾക്ക് പ്രഫ. പി.കെ.ശാന്തകുമാരി സത്യവാചകം ചൊല്ലി കൊടുക്കും.
തുടർന്ന് കൗൺസിൽ ഹാളിൽ ആദ്യയോഗം. 28ന് നടക്കുന്ന നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് വരണാധികാരി വായിക്കുന്നതോടെ കൗൺസിൽ പിരിയും. 28ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.