ADVERTISEMENT

ചാവക്കാട്∙ മതസൗഹാർദ്ദത്തിന്റെ മണത്തലയിൽ നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ സ്മരണയിൽ മണത്തല ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. മഖ്ബറയിൽ ഒട്ടേറെ വിശ്വാസികളെത്തി. മണത്തല പഴയപാലം കൂട്ടായ്മയുടെ നേതൃത്വത്തിൽ രാവിലെ 7ന് പഴയപാലം പരിസരത്ത് നിന്നാരംഭിച്ച താബൂത്ത് കാഴ്ച ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് 11ന് ജാറത്തിലെത്തി. അറബനമുട്ട്, ദഫ്മുട്ട്,

വാദ്യമേളങ്ങൾ അകമ്പടിയായി. തിരുവത്ര പുത്തൻകടപ്പുറം, ബ്ലാങ്ങാട്, ചാവക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നു കൊടികയറ്റക്കാഴ്ച്ചകൾ പുറപ്പെട്ട് പള്ളിയിലെത്തി 11. 30 ന് കൊടികയറ്റം നിർവഹിച്ചു. കുന്നംകുളം എസിപി ടി.എസ്.സിനോജ്, എസ്എച്ച്ഒ അനിൽ ടി.മേപ്പിള്ളി, എസ്ഐ യു.കെ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസ് ഉദ്യോഗസ്ഥർ മേഖലയിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com