ADVERTISEMENT

പിണറായി വിജയൻ കുന്നംകുളത്ത്

കുന്നംകുളം ∙ എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ 10.30ന് നടത്തുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും. വടക്കാഞ്ചേരി റോഡിലെ ദ്വാരക ഗ്രൗണ്ടിലാണ് സമ്മേളനം.

കുന്നംകുളം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. കെ. അനീഷ് കുമാർ വരണാധികാരി ട്രീസ ജോസിന് നാമനിർദേശ പത്രിക നൽകുന്നു
കുന്നംകുളം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. കെ. അനീഷ് കുമാർ വരണാധികാരി ട്രീസ ജോസിന് നാമനിർദേശ പത്രിക നൽകുന്നു

നാമനിർദേശ പത്രിക നൽകി

കുന്നംകുളം ∙ യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കർ നാമനിർദേശ പത്രിക നൽകി. വരണാധികാരിയായും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫിസറുമായ ട്രീസ ജോസിനാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ കല്ലാട്ടയിൽ, സിഎംപി ജില്ലാ സെക്രട്ടറി ജയ്സിങ് കൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ വി.കേശവൻ, സി.ബി. രാജീവ്, എന്നിവർ ഒപ്പമുണ്ടായിരുന്നു. 

പെരുമ്പിലാവ് കൊരട്ടിക്കരയിൽ വോട്ടഭ്യർഥിക്കുന്ന കുന്നംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കർ.
പെരുമ്പിലാവ് കൊരട്ടിക്കരയിൽ വോട്ടഭ്യർഥിക്കുന്ന കുന്നംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കർ.

കുന്നംകുളം ∙ എൻഡിഎ സ്ഥാനാർഥി കെ. കെ. അനീഷ് കുമാർ വരണാധികാരിയായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫിസർ ട്രീസ ജോസിന് നാമനിർദേശ പത്രിക സമർപ്പിച്ചു. നേതാക്കളായ കെ.എസ്. രാജേഷ്, കെ.കെ. മുരളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

യുഡിഎഫ് കൺവൻഷൻ 

കാട്ടകാമ്പാൽ .∙  യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്‌ലിം ലീഗ്  സംസ്ഥാന കമ്മറ്റി അംഗം ഇ. പി. കമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ എം.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് സെക്രട്ടറി വി.കെ.രഘു സ്വാമി, ഉമ്മർ കടങ്ങോട്, സ്ഥാനാർഥി കെ.ജയശങ്കർ, എം.എഅബ്ദുൽ റഷീദ്, പ്രസാദ് പുലിക്കോടൻ എന്നിവർ പ്രസംഗിച്ചു.

കുന്നംകുളം ∙ യുഡിഎഫ് മണ്ഡലം കൺവൻഷൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബിജു സി. ബേബി അധ്യക്ഷനായി. സ്ഥാനാർഥി കെ. ജയശങ്കർ, സോയ ജോസഫ്, സി.ഐ. ഇട്ടിമാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

സ്ഥാനാർഥി പര്യടനം 

കാട്ടകാമ്പാൽ∙ .എൻഡിഎ സ്ഥാനാർഥി കെ.കെ.അനീഷ് കുമാർ പഞ്ചായത്തിൽ പര്യടനം നടത്തി. ബലിദാനി ഉണ്ണിയുടെ വീട്ടിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ പി.ജെ.ജെബിൻ, പഞ്ചായത്തംഗം പ്രദീപ് കൂനത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. മൂലേപ്പാട്, പെങ്ങാമുക്ക് മേഖലയിൽ ഗൃഹസന്ദർശനം നടത്തി.

ബാനർ കീറിയതിൽ പ്രതിഷേധം

പഴയന്നൂർ∙ ടൗണിൽ എളനാട് റോഡ് ജംക്‌ഷനു സമീപം  സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ ഹിന്ദു ഐക്യവേദിയുടെ ബാനർ കീറിയതിൽ  പ്രതിഷേധം. ഇന്നലെ കെ.പി. ശശികല പങ്കെടുത്ത പരിപാടിയുടെ ബാനറാണു കീറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com