മത്സരച്ചൂടേറുന്നു; എൻഡിഎ മഹിളാ സംഗമവും റോഡ് ഷോയും
Mail This Article
എൻഡിഎ മഹിളാ സംഗമവും റോഡ് ഷോയും
ആമ്പല്ലൂർ ∙ എൻഡിഎ പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹിളാ സംഗമവും റോഡ് ഷോയും നടത്തി. സംഗമം ചലച്ചിത്ര താരം ദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിന്ദുപ്രിയൻ അധ്യക്ഷയായി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്, എം.എസ്. സമ്പൂർണ്ണ, സ്ഥാനാർഥി എ. നാഗേഷ്, ഉഷ അരവിന്ദ്, എ.ജി. രാജേഷ്, സിന്ധു അശോകൻ, രശ്മി ശ്രീശോഭ് എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് കൺവൻഷൻ
വടക്കാഞ്ചേരി ∙ മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് കെ.ലീലാമ്മ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആനി ജോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര എംഎൽഎ, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.അജിത്കുമാർ, ഷാഹിത റഹ്മാൻ, ജിമ്മി ചൂണ്ടൽ, ജിജോ കുര്യൻ,
വി.ഒ.ചുമ്മാർ, കെ.സുലോചന എന്നിവർ പ്രസംഗിച്ചു. കരുമത്ര രണ്ടാംവാർഡ് മഹിളാ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. അൽഫോൻസ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര എംഎൽഎ, പി.രാധാകൃഷ്ണൻ, തോമസ് പുത്തൂർ, പി.ജെ.രാജു, പി.എസ്.റഫീക്ക്, കുട്ടൻ മച്ചാട്, വിനോദ് മാടവന, ബേബി കുട്ടൻ, ദീപ സന്തോഷ് എന്നിവർ പ്രസംഗിച്ചു.
എൻസിപിയിൽ ചേർന്നു
തൃശൂർ ∙ മണലൂർ നിയോജകമണ്ഡലത്തിൽ പണം വാങ്ങിയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് ആരോപിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി അംഗം സി.ഐ.സെബാസ്റ്റ്യൻ എൻസിപിയിൽ ചേർന്നു.