ADVERTISEMENT

കുന്നംകുളം ∙‍ തിങ്ങിനിറഞ്ഞ ജനാവലിയുടെ ഹർഷാവരത്തിനിടെ ’കുന്നംകുളത്തിന് ഇനി ജയശങ്കർ’‍ എന്ന‍ യുഡിഎഫ് പ്രചാരണ ക്യാംപെയ്ൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കറിന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിൽ വന്നാൽ വരുമാന ഉറപ്പു പദ്ധതി അടക്കം ജനങ്ങൾ ആഗ്രഹിക്കുന്നവ‍ നടപ്പിലാക്കുമെന്നു ഉമ്മൻചാണ്ടി പറഞ്ഞു. മാസം തോറും 6000 രൂപ ലഭ്യമാക്കുന്ന വിധമാണ് വരുമാന ഉറപ്പ് പദ്ധതി നടപ്പിലാക്കുക. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായാൽ കേരളം ഇതുവരെ ആർജിച്ച നേട്ടങ്ങൾ നശിക്കുമെന്നും ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com