ADVERTISEMENT

പാവറട്ടി ∙ മണലൂർ മണ്ഡലത്തിൽ സ്പെഷൽ തപാൽ വോട്ടുകൾ ചെയ്യാനുള്ളവർക്ക് ബാലറ്റ് പേപ്പറടക്കമുള്ള സാമഗ്രികൾ പ്രത്യേക പോളിങ് ഉദ്യോഗസ്ഥർക്ക് മുല്ലശേരി ബ്ലോക്ക് ഓഫിസിൽ ഉപവരണാധികാരി എം.പി. രാമദാസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവ് ആയവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ട്.

12 ഡി ഫോമിൽ വിവരങ്ങൾ നൽകി മാർച്ച് 17 ന് മുൻപ് അപേക്ഷിച്ചവർക്കാണ് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉള്ളത്. മണ്ഡലത്തിൽ ആകെ 4038  അപേക്ഷകരാണ് ഉള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ തപാൽ വോട്ട് രേഖപ്പെ‍ടുത്താൻ സൂക്ഷ്മ നിരീക്ഷകൻ, 2 പോളിങ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിഡിയോഗ്രഫർ, ബിഎൽഒ എന്നിവരടങ്ങിയ സംഘം അപേക്ഷകരുടെ വീടുകളിലെത്തും.

41 ടീമുകളായി 721 ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെത്തുന്ന ദിവസവും സമയവും മുൻകൂട്ടി അപേക്ഷകരെ അറിയിക്കും. സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥർ എത്തുക. പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ വോട്ടുചെയ്യാനാകൂ. അപേക്ഷകർ തിരിച്ചറിയൽ കാർഡ് കരുതി വയ്ക്കണം. കാഴ്ച ശക്തിയില്ലാത്തവർക്കും ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർക്കും മുതിർന്ന ഒരാളുടെ സഹായം തേടാം.

സ്ഥാനാർഥിക്കോ ബൂത്ത് ഏജന്റിനോ വീടിന് പുറത്ത് നിന്നു വോട്ടെടുപ്പ് നിരീക്ഷിക്കാം. തപാൽ വോട്ട് ചെയ്യുന്നവരെ വോട്ടർപ്പട്ടികയിൽ പോസ്റ്റൽ ബാലറ്റിന്റെ ചുരുക്കെഴുത്തായ പിബി എന്ന് രേഖപ്പെടുത്തും.ഇവർക്ക് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാനാകില്ല. ചെയ്ത തപാൽ വോട്ടുകൾ അതത് ദിവസം തന്നെ പോളിങ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വരണാധികാരിക്ക് മടക്കി നൽകണമെന്ന് ഉപ വരണാധികാരി എം.പി.രാമദാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com