ബിജെപിക്കു സ്ഥാനാർഥിയായി; എൻഡിഎ ഓഫിസ് മാറിയതിങ്ങനെ...
Mail This Article
×
ഗുരുവായൂർ ∙ സ്ഥാനാർഥി മാറിയതോടെ ഒറ്റ ദിവസം കൊണ്ടു ബിജെപി നിയോജകമണ്ഡലം ഓഫിസും അടിമുടി മാറി. മുൻ സ്ഥാനാർഥി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ ചിത്രങ്ങളും ഫ്ലെക്സുകളും മാറ്റി പുതിയ സ്ഥാനാർഥി ദിലീപ് നായരുടെ ഫ്ലെക്സുകൾ സ്ഥാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, കെ.സുരേന്ദ്രൻ എന്നിവർക്കൊപ്പം സ്ഥാനാർഥിയുടെ ചിത്രവുമുള്ള ബോർഡുകൾ നിരന്നു. ആവേശത്തോടെ പ്രവർത്തകരും എത്തി. വീണ്ടും എൻഡിഎ ഓഫിസ് സജീവമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.