ADVERTISEMENT

മുരളി പെരുനെല്ലി

പാവറട്ടി ∙ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മണലൂരിലെ എൽഡിഎഫ് സ്ഥാനാർഥി മുരളി പെരുനെല്ലി ഇന്നലെ സ്വീകരണം ഏറ്റുവാങ്ങിയത് 52 കേന്ദ്രങ്ങളിൽ. അരിമ്പൂർ പഞ്ചായത്തിലെ താണിപ്പറമ്പിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് പര്യടനം ഉദ്ഘാടനം ചെയ്തു.

എ.എൽ.റാഫേൽ അധ്യക്ഷനായി. കെ.എഫ്.ഡേവിസ്, ടി.വി.ഹരിദാസൻ, വി.ആർ.മനോജ്, കെ.എ.വിശ്വംഭരൻ, വി.എൻ.സുർജിത്ത് എന്നിവർ പ്രസംഗിച്ചു. മണലൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം പുല്ലൻ സെന്ററിൽ സമാപിച്ചു.

എ.എൻ.രാധാകൃഷ്ണൻ

എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ 106 വയസ്സുള്ള തിരുനെല്ലൂർ പോവിൽ തിരുവാമഠത്തിൽ ലക്ഷ്മിയെ കണ്ടപ്പോൾ.
എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ 106 വയസ്സുള്ള തിരുനെല്ലൂർ പോവിൽ തിരുവാമഠത്തിൽ ലക്ഷ്മിയെ കണ്ടപ്പോൾ.

പാവറട്ടി ∙ ബൂത്തുതല പര്യടനവുമായി മണലൂരിലെ എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. രാവിലെ എട്ടരയോടെ എളവള്ളി പഞ്ചായത്തിലെ കടവല്ലൂരിൽ നിന്നു പര്യടനം തുടങ്ങി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് പൂവത്തൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ്, സുധീഷ് മേനോത്തുപറമ്പിൽ,

പി.ജി.ഗിനീഷ്, വി.വി.അനീഷ്, ശ്രുതി ഷിബു, സരിത ഹരിദാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. മുല്ലശേരി പഞ്ചായത്തിലെ ബൂത്ത് തല പര്യടനത്തിനിടെ തിരുനെല്ലൂരിൽ 106 വയസ്സുള്ള പോവിൽ തിരുവാമഠത്തിൽ ലക്ഷ്മി മുത്തശ്ശിയുടെ വീട്ടിലെത്തി. മുല്ലശേരിയിലെ പര്യടനത്തിന് പ്രസിഡന്റ് ടി.ജി.പ്രവീൺ നേതൃത്വം നൽകി.

വിജയ് ഹരി

യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരിയെ പര്യടനത്തിനിടെ കുഞ്ഞുബാലിക ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരിയെ പര്യടനത്തിനിടെ കുഞ്ഞുബാലിക ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

പാവറട്ടി ∙ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരി ഇന്നലെ വാടാനപ്പള്ളിയിൽ പര്യടനം നടത്തി. നടുവിൽക്കര ബോധാനന്ദ സ്കൂൾ പരിസരത്ത് എഐസിസി അംഗം ജെബി മേത്തർ പര്യടനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.സുജിത്ത് അധ്യക്ഷനായി. അസ്ഗറലി തങ്ങൾ, കെ.കെ.ബാബു, കെ.ബി.ജയറാം, പി.കെ.രാജൻ, വി.ജി.അശോകൻ, സുബൈദ മുഹമ്മദ്, സി.എം.നൗഷാദ് എന്നിവർ പ്രസംഗിച്ചു.  കുട്ടമുഖത്ത് പര്യടനത്തിന്റെ സമാപനം ജില്ലാ പഞ്ചായത്ത് അംഗം വി.എം.മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു.

എൻ.കെ.അക്ബർ 

ചാവക്കാട്∙ എൽഡിഎഫ് സ്ഥാനാർഥി എൻ.കെ.അക്ബർ രണ്ടാംഘട്ട പൊതുപര്യടനം ആരംഭിച്ചു. പഞ്ചവടി, ചെങ്കോട്ട, മുട്ടിൽ, പുന്ന, വ‍ഞ്ചിക്കടവ്, ബസ് സ്റ്റാൻഡ്, പാലയൂർ തുടങ്ങിയ മേഖലകളിൽ പര്യടനം നടത്തി. ഗുരുവായൂർ ആനക്കോട്ടയിലെത്തി വലിയ കേശവന് ആദരാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com