ADVERTISEMENT
ചാവക്കാട് ∙ പ്രിയങ്കാ ഗാന്ധിയെ ഒരു നോക്ക് കാണാൻ മാത്രമാണ് ചാവക്കാട് മമ്മിയൂർ എൽഎഫ് കോൺവന്റ് ഗേൾസ് ഹൈസ്കൂളിലെ കന്യാസ്ത്രീകൾ കാത്തുനിന്നത്. സ്കൂളിന്റെ ഗേറ്റിനു മുന്നിൽ കാത്തുനിന്ന ഇവരെ അമ്പരിപ്പിച്ച് കാർ നിർത്തി പ്രിയങ്കാഗാന്ധി ഇറങ്ങിവന്ന് അവർക്ക് കൈകൊടുത്തു. ചാവക്കാട്ടെ യുഡിഎഫ്  പൊതുസമ്മേളനം കഴിഞ്ഞ് കാറിൽ കുന്നംകുളത്തേക്ക് പോകുകയായിരുന്നു പ്രിയങ്ക. നഗരസഭ എട്ടാം വാർഡിലെ കൗൺസിലർ ബേബി ഫ്രാൻസിസും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് പി.വി.ബദറുദ്ദീനും ഇവിടെ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com