ADVERTISEMENT

വടക്കാഞ്ചേരി ∙ എൽഡിഎഫ് എന്നാൽ നുണ മാത്രം പറയുന്ന മുന്നണി എന്നാണർഥമെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി. നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബുവിന്റെ തിരഞ്ഞെടുപ്പു റാലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ശരിയാകും എന്നു പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് സ്വർണക്കടത്താണു ശരിയാക്കിയത്. മുഖ്യമന്ത്രിക്കു പോലും ലഭിക്കാത്ത ശമ്പളമാണ് അടിസ്ഥാന യോഗ്യത പോലുമില്ലാത്ത യുവതിക്കു നൽകി വന്നത്.

അതു സ്വർണക്കടത്തിനുള്ള കമ്മിഷൻ ആണെന്നു ജനങ്ങൾക്കു മനസ്സിലായി. ശബരിമല വിഷയത്തിൽ ലോക്സഭയിൽ ഒരക്ഷരം മിണ്ടാത്ത രാഹുൽഗാന്ധി ഇപ്പോൾ വോട്ട് കിട്ടാൻ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. കോൺഗ്രസും ഇടതുപക്ഷവും കേരളത്തിൽ ഗുസ്തിയിലും മറ്റിടങ്ങളിൽ ദോസ്തിയിലുമാണ്. ഉന്നത നേതാവിന്റെ മകൻ ലഹരിക്കേസിൽ ജയിലിലാണ്. സ്വർണക്കടത്ത് കേസിൽ സർക്കാർ തന്നെ പ്രതിക്കൂട്ടിലുമാണ്.

എന്നാൽ ഇത്രയും വർഷമായിട്ടും മോദി സർക്കാരിനെതിരെ പേരിനു പോലും അഴിമതി ആരോപണം ഉന്നയിക്കാനോ തെളിയിക്കാനോ പ്രതിപക്ഷത്തിനു സാധിച്ചില്ലെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എൻ.വിനയകുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഉല്ലാസ് ബാബു, ദയാനന്ദൻ മാമ്പുള്ളി, പി.ജി.രവീന്ദ്രൻ, ഐ.എം.രാജേഷ്, പി.പി.ഇന്ദിര, കെ.ഗിരീഷ്കുമാർ, എസ്.രാജു, ബിജീഷ് അടാട്ട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com