പ്രചാരണം ആവേശച്ചൂടിൽ
Mail This Article
ശോഭ സുബിന്റെ തീരദേശ പദയാത്ര സമാപിച്ചു
കയ്പമംഗലം∙ മണ്ഡലം സ്ഥാനാർഥി ശോഭ സുബിന്റെ തീരദേശ പദയാത്ര സമാപിച്ചു. ചാമക്കാല മൂന്നും കൂടിയ സെന്ററിൽ നിന്നാരംഭിച്ച പദയാത്ര ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപിള്ളിൽ,
ജില്ലാ സെക്രട്ടറിമാരായ പി.എം.എ.ജബ്ബാർ, സി.എസ്.രവീന്ദ്രൻ, എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശംസുദ്ധീൻ, മുജീബ് റഹ്‌മാൻ, ചെയർമാൻ പി.ബി.താജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. മതിലകം പൊക്ലായിൽ സമാപിച്ചു. പദയാത്രയ്ക്കു മുന്നോടിയായി കലാജാഥ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു.
വിജയാശംസകൾ നേർന്ന് മഹിളാ വാഹന ജാഥ
കയ്പമംഗലം∙ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസന്റെ പ്രചാരണാർഥം മഹിളാ പ്രവർത്തകർ വാഹന ജാഥ നടത്തി. ചെന്ത്രാപ്പിന്നിയിൽ നിന്നും ശ്രീനാരായണപുരം പഞ്ചായത്തിൽനിന്നും ആരംഭിച്ച ജാഥ പെരിഞ്ഞനം സെന്ററിൽ സമാപിച്ചു. സമാപന പൊതുയോഗം ഗീതാ ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി ഇ.ടി. ടൈസൺ, മഞ്ജുള അരുണൻ, ടി.കെ.സുധീഷ്, രമേഷ് ബാബു, ടി.പി. രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.