ADVERTISEMENT

കുന്നംകുളം ∙ ഇളക്കി മറിച്ച കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ പരസ്യ പ്രചാരണം കൊടിയിറങ്ങിയത്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ തുറന്ന വാഹനത്തിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശത്തും പര്യടനം നടത്തി. കുണ്ടന്നൂർ ചുങ്കത്ത് നിന്ന് ആരംഭിച്ച പര്യടനം കുന്നംകുളം നഗരത്തിൽ സമാപിച്ചു. 

കുന്നംകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ജയശങ്കർ കാട്ടകാമ്പാലിൽ പര്യടനം നടത്തുന്നു
കുന്നംകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ജയശങ്കർ കാട്ടകാമ്പാലിൽ പര്യടനം നടത്തുന്നു

യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കർ ഇന്നലെ കാട്ടാകാമ്പാൽ പഞ്ചായത്തിലാണ് ഇന്നലെ മിക്ക സമയവും പ്രചാരണം നടത്തിയത്. പോർക്കുളം, ചൊവ്വന്നൂർ പഞ്ചായത്തുകളിലും എത്തി വോട്ടഭ്യർഥിച്ചു. തന്റെ വീടിനും നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ സായാഹ്നത്തിൽ പ്രസംഗിച്ചാണ് പ്രചാരണം സമാപിച്ചത്. 

കുന്നംകുളം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ കടങ്ങോട് പഞ്ചായത്തിൽ നടത്തിയ പര്യടനം
കുന്നംകുളം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ കടങ്ങോട് പഞ്ചായത്തിൽ നടത്തിയ പര്യടനം

എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ ബൂത്തുകൾ കേന്ദ്രീകരിച്ച് അവലോകനത്തിനും വോട്ടർമാരെ കാണാനും എത്തി. കടവല്ലൂർ പഞ്ചായത്തിലെ തിപ്പലശേരി, കരിക്കാട് എന്നിവിടങ്ങളിൽ എത്തിയാണ് പരസ്യ പ്രചാരണം നിർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com