ADVERTISEMENT

പുതുക്കാട് ∙ നിശബ്ദ പ്രചാരണ ദിവസത്തിലും തിരക്കിലായിരുന്നു മണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും. എൽഡിഎഫ് സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻ നെന്മണിക്കരയിലെ ഓട്ടുകമ്പനിയിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചാണ് ഇന്നലെ പ്രചാരണത്തിന് തുടക്കമിട്ടത്. പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ വ്യക്തികളെയും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കണ്ട് വോട്ട് അഭ്യർഥിച്ചു. മുപ്ലിയം, കൽക്കുഴി, പയ്യാക്കര ജംക് ഷനുകളിൽ വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർഥന നടത്തി.

പുതുക്കാട് യുഡിഎഫ് സ്ഥാനാർഥി സുനിൽ അന്തിക്കാട് വോട്ട് അഭ്യർഥനയുമായി തൃക്കൂർ ഖാദി കേന്ദ്രത്തിൽ എത്തിയപ്പോൾ. .
പുതുക്കാട് യുഡിഎഫ് സ്ഥാനാർഥി സുനിൽ അന്തിക്കാട് വോട്ട് അഭ്യർഥനയുമായി തൃക്കൂർ ഖാദി കേന്ദ്രത്തിൽ എത്തിയപ്പോൾ. .

യുഡിഎഫ് സ്ഥാനാർഥി സുനിൽ അന്തിക്കാട് മണ്ണംപേട്ട അംബേദ്കർ കോളനിയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. പുതുക്കാട് മണ്ഡലത്തിലെ വിവിധ മതസ്ഥാപനങ്ങളിലും പുതുക്കാട് താലൂക്ക് ആശുപത്രി, തൃക്കൂർ, അളഗപ്പനഗർ ആരോഗ്യ കേന്ദ്രങ്ങളിലും തൃക്കൂർ ഖാദിയിലും, മറ്റിടങ്ങളിലെ പ്രമുഖരായ വ്യക്തികളെയും കണ്ടുവോട്ട് അഭ്യർഥിച്ചു.

അളഗപ്പനഗർ പഞ്ചായത്തിൽ ഗൃഹസന്ദർശനത്തിനെത്തിയ പുതുക്കാട് എൻഡിഎ സ്ഥാനാർഥി എ. നാഗേഷ്.
അളഗപ്പനഗർ പഞ്ചായത്തിൽ ഗൃഹസന്ദർശനത്തിനെത്തിയ പുതുക്കാട് എൻഡിഎ സ്ഥാനാർഥി എ. നാഗേഷ്.

നെന്മണിക്കര പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർഥിച്ചായിരുന്നു എൻഡിഎ സ്ഥാനാർഥി എ. നാഗേഷിന്റെ ഇന്നലത്തെ പ്രചാരണം. പാഴായി അമ്പലക്കടവ് മേഖലയിലെ ഒട്ടുമിക്ക വീടുകളിലും നാഗേഷ് വോട്ടുതേടിയെത്തി. പാഴായി ബാലസദനത്തിലും സന്ദർശനം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com