ADVERTISEMENT

കൊടുങ്ങല്ലൂർ∙ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വി.ആർ.സുനിൽകുമാറിന്റെ 23893 വോട്ട് ഭൂരിപക്ഷം റെക്കോർഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുനിൽ കുമാർ നേടിയ 22791 വോട്ട് ഭൂരിപക്ഷം ഇക്കുറി മറി കടക്കുകയായിരുന്നു. 1957 ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവ് ഇ.ഗോപാലകൃഷ്ണമേനോൻ വിജയിച്ചതു രണ്ടായിരത്തോളം വോട്ടുകൾക്ക്. കോൺഗ്രസിലെ എ.കെ.കുഞ്ഞുമൊയ്തീൻ ആയിരുന്നു എതിരാളി.

1960 ൽ പി.കെ.അബ്ദുൽ കാദർ സിപിഐയിലെ ഇ.ഗോപാലകൃഷ്നേക്കാൾ ഏകദേശം 8000 വോട്ടുകൾ അധികം നേടി. 1965ൽ കോൺഗ്രസിലെ കെസിഎം മേത്തർ 11,000 വോട്ടുകൾക്ക് വിജയിച്ചു. സിപിഐയിലെ ഇ. ഗോപാലകൃഷ്ണമേനോനും സിപിഎം സ്വതന്ത്രൻ ടി.വി.സർവനുമായിരുന്നു എതിരാളികൾ. പിന്നീട് 1967ൽ പി.കെ.ഗോപാലകൃഷ്ണൻ ഏകദേശം 2000 വോട്ടുകൾക്കു കോൺഗ്രസിലെ എ.കെ.സഗീറിനെയും 1970 ൽ ഇ ഗോപാലകൃഷ്ണമേനോൻ മുന്നൂറോളം വോട്ടുകൾക്കു സിപിഎം സ്വതന്ത്രൻ പി.വി.അബ്ദുൽകാദറിനെയും പരാജയപ്പെടുത്തി.

1977 ൽ കോൺഗ്രസ് മുന്നണിയിൽ മത്സരിച്ച വി.കെ.രാജൻ ഏകദേശം രണ്ടായിരം വോട്ടുകൾക്കു വിജയിച്ചു. പിന്നീട് 1980, 1982, 1987 തിരഞ്ഞെടുപ്പുകളിൽ‍ ഏകദേശം 2300, 2800, 3200 വോട്ടുകൾ വി. കെ.രാജൻ ഭൂരിപക്ഷം നേടി. 1991ൽ സിപിഐയിലെ മീനാക്ഷി തമ്പാൻ നേടിയതു 8000 വോട്ടിന്റെ ഭൂരിപക്ഷം. 1996ൽ ജെഎസ്എസിലെ കെ.വേണു പ്രഫ. മീനാക്ഷിതമ്പാനോട് അടിയറവു പറഞ്ഞതു 14000 വോട്ടുകൾക്ക്.

2001ൽ ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയിൽ 11000 ലേറെ വോട്ടുകൾക്ക് മീനാക്ഷി തമ്പാനെ മലർത്തിയടിച്ചു കൊടുങ്ങല്ലൂരിനെ വലതിനൊപ്പം ചേർത്തു. 2006 ൽ ഉമേഷ് ചള്ളിയിൽ കെ.പി. രാജേന്ദ്രനോടു അടിയറവ് പറഞ്ഞതു ഏകദേശം 2600 വോട്ടുകൾക്കാണ്. 2011ൽ കരുണാകരന്റെ തട്ടകമായ മാള കൂടി കൂട്ടിച്ചേർത്ത കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ടി.എൻ.പ്രതാപൻ 9432 വോട്ടാണ് ഭൂരിപക്ഷം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com