പെരിങ്ങൽകുത്ത് ഡാമിൽ 3 സ്ലൂസ് വാൽവുകൾ പ്രവർത്തന സജ്ജം
Mail This Article
×
അതിരപ്പിളളി ∙ പെരിങ്ങൽകുത്ത് ഡാമിൽ 10 വർഷം മുൻപ് പ്രവർത്തനം നിലച്ച സ്‌ളൂസ് വാൽവ് തകരാറുകൾ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കി. 4 വാൽവുകളിൽ 2 എണ്ണം തകരാറിലായിരുന്നു. അതിൽ നാലാം നമ്പർ വാൽവാണ് കേടുപാടു തീർത്ത് പ്രവർത്തനക്ഷമമാക്കിയത്. ഓരോ വാൽവുകളും 200 ദശലക്ഷം ലീറ്റർ വെള്ളം പുറന്തള്ളാൻ ശേഷിയുള്ളവയാണ്. സ്ലൂസ് വാൽവുകളുടെ അറ്റകുറ്റപ്പണികൾക്കായി 19 ലക്ഷം രൂപ കെഎസ്ഇബി വകയിരുത്തിയിട്ടുണ്ട്. 2018 ലെ പ്രളയത്തിൽ വാൽവുകൾ തുറക്കാൻ കഴിയാതിരുന്നതാണ് വെല്ലുവിളിയായത്. അടുത്ത വേനലിൽ മൂന്നാം നമ്പർ സ്ലൂസിന്റെ തകരാർ പരിഹരിക്കുമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. നവീകരണം പൂർത്തിയാക്കിയ സ്ലൂസ് വാൽവിന്റെ പ്രവർത്തനം വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.