ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് മികച്ച രണ്ടാം സ്റ്റേഷൻ
Mail This Article
×
ഇരിങ്ങാലക്കുട ∙ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി ഇരിങ്ങാലക്കുട സ്റ്റേഷനെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനം തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ സ്റ്റേഷനാണ്. മൂന്നാം സ്ഥാനം കോഴിക്കോട് കുന്നമംഗലം സ്റ്റേഷന് ലഭിച്ചു. സ്റ്റേഷന്റെ നടത്തിപ്പ്, ജനങ്ങളുമായുള്ള ഇടപെടൽ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സംവിധാനത്തിലെ പ്രവർത്തന മികവ്,
സ്റ്റേഷൻ പരിധിയിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കാണിക്കുന്ന ജാഗ്രത, കേസുകളിലെ അന്വേഷണ മികവ് തുടങ്ങിയ വിവിധ വിഷയങ്ങൾ കണക്കിലെടുത്താണ് 2020–ലെ അവാർഡിനു പരിഗണിച്ചത്. സ്റ്റേഷനിലെ മുൻ ഓഫിസർമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് അംഗീകാരം എന്ന് എസ്എച്ച്ഒ ഇൻസ്പെക്ടർ അനീഷ് കരീം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.