ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രം പടിഞ്ഞാറെ ഗോപുരത്തിനോട് ചേർന്ന് നിർമിച്ച നടപ്പന്തലിന്റെ സമർപ്പണം നാളെ രാവിലെ. ദീപസ്തംഭത്തിനു മുകളിലൂടെ 87 അടി നീളവും 40 അടി വീതിയും 45 അടി ഉയരവുമുള്ള പന്തലിനു താഴെ ഗ്രാനൈറ്റ് വിരിക്കുന്നത് ഇന്നു പൂർത്തിയാകും.

തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് 25 ലക്ഷം രൂപ ചെലവിൽ നടപ്പന്തൽ നിർമിച്ച് സമർപ്പിക്കുന്നത്.  പ്രസിഡന്റ് കുംഭകോണം മണി (രവിചന്ദ്), വൈസ് പ്രസിഡന്റ് രംഗമണി എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തസംഘം 1991 മുതൽ  എല്ലാ വർഷവും  ഓഗസ്റ്റ് 8ന് ക്ഷേത്രത്തിൽ വലിയ വഴിപാടുകൾ നടത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com