ADVERTISEMENT

വാടാനപ്പള്ളി ∙ ബീച്ച് മേഖലയിൽ കടലേറ്റം ശക്തിയായതിനെത്തുടർന്ന് റോഡ് സംരക്ഷിക്കാൻ കരിങ്കല്ലുകൾ നിരത്തി . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തിലാണ് തിരകൾ ബീച്ച് റോഡിലെത്തിയത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് കഴി‍ഞ്ഞ ദിവസങ്ങളിൽ കരിങ്കല്ലുകൾ നിരത്തിയത്. 

ബീച്ചിന് തെക്ക് ഭാഗത്ത് മാസങ്ങൾക്ക് മുൻപ് 250 മീറ്ററോളം ജിയോബാഗ് നിരത്തിയെങ്കിലും  ഭൂരിപക്ഷം ബാഗുകൾ തിരയിൽ ഒലിച്ചുപോയി. മണ്ണൊലിപ്പും വർധിച്ചതോടെ തെങ്ങുകൾക്കും ഭീഷണിയായി. കടലോര റോഡിലേക്ക് തിരകളെത്തുന്നത് സാധാരണയായി. ഈ റോഡ് തകർന്നാൽ ബീച്ചിലെ യാത്രയും ദുരിതമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com