അന്തരിച്ച സംയുക്ത സേനാ മേധാവിക്ക് തൃശൂർ പൗരാവലിയുടെ ആദരാഞ്ജലി
Mail This Article
×
തൃശൂർ∙ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ തൃശൂർ പൗരാവലിക്ക് വേണ്ടി മേയർ എം. കെ. വർഗ്ഗീസ്, കലക്ടർ ഹരിത വി. കുമാർ എന്നിവരും സൈനികർക്ക് വേണ്ടി റിട്ട. കേണൽ എച്ച്. പദ്മനാഭനും ജനറൽ ബിപിൻ റാവത്തിന്റെ ചിത്രത്തിൽ പുഷ്പചക്രം അർപ്പിച്ചു.
കേരളാ എക്സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥൻ നായർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ മേജർ ഷിജു ഷരീഫ്, കൗൺസിലർ പ്രസാദ്, എൻസിസി ഉദ്യോഗസ്ഥർ, കേഡറ്റുകൾ ഉൾപ്പെടെ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ഫീൽഡ് മാർഷൽ സാം മനേക്ഷയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്ന് കേണൽ പദ്മനാഭൻ അനുസ്മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.