ADVERTISEMENT

ചാവക്കാട്∙ കടലാഴങ്ങളിൽ അവസാനിച്ച ചേട്ടന്റെ സ്വപ്നത്തിനു കൊച്ചനുജന്റെ സ്നേഹസാക്ഷാത്കാരം. കടലിൽ പോയ ഫുട്ബോൾ എടുക്കാനിറങ്ങി തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച വിഷ്ണുരാജിന്റെ (19) ആഗ്രഹമായിരുന്നു കാൻസർ രോഗികൾക്കു കേശദാനം എന്നത്. മുടി വളർത്തിയിരുന്ന വിഷ്ണുവിനെ കടൽത്തിരമാല വിഴുങ്ങിയത് ഒന്നര വർഷം മുൻപാണ്.

പൊലിഞ്ഞുമായ ചേട്ടന്റെ ആഗ്രഹമാണ് അനുജൻ എട്ടാം ക്ലാസുകാരനായ ശിവരാജ് (അച്ചു–13)  മുടി നീട്ടി വളർത്തി കാൻസർ രോഗികൾക്കു നൽകിയതിലൂടെ  സഫലമാക്കിയത്. 40 സെന്റീമീറ്ററോളം നീളമുള്ള മുടിയാണ് ബ്ലഡ് ഡൊണേഴ്സ് കേരളയ്ക്ക്  കഴിഞ്ഞ ദിവസം നൽകിയത്. ഇരട്ടപ്പുഴ ചക്കര ബാബുരാജിന്റെയും ലിജിയുടെയും മക്കളാണ് വിഷ്ണുരാജും ശിവരാജും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com