കോവിഡ്കാല പ്രസവ ചികിത്സ, രക്ഷാകവചമൊരുക്കി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം
Mail This Article
മുളങ്കുന്നത്തുകാവ് ∙ കോവിഡ്കാല പ്രസവ ചികിത്സയിൽ ഗർഭിണികൾക്ക് സുരക്ഷിത പ്രസവത്തിന്റെ രക്ഷാകവചം ഒരുക്കി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ. കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ശേഷം (2020 ജനുവരി 30) ഇതുവരെ കോവിഡ് ബാധിതരായ 1,106 പേരാണ് പ്രസവം കഴിഞ്ഞ് സുരക്ഷിതരായി വീടുകളിലേക്കു കുഞ്ഞുങ്ങളുമായി മടങ്ങിയത്.
മൂവായിരത്തിലധികം ഗർഭിണികൾക്ക് ചികിത്സയും ഒരുക്കാനായി. റഫർ ചെയ്ത് എത്തിയവരായിരുന്നു ചികിത്സ തേടിയവരിൽ ഏറെയും. ശസ്ത്രക്രിയ ആവശ്യമായി എത്തുന്നവർക്ക് കോവിഡ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചാണ് ആദ്യം തരംഗം മുതൽ തയാറെടുപ്പുകൾ നടത്തിയത്.
അനസ്തീസിയ, ശിശുരോഗ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ ഏകോപനം വലിയ വിജയമായെന്ന് ഡോക്ടർമാർ വിലയിരുത്തി. ഗൈനക്കോളജി വിഭാഗം വകുപ്പ് മേധാവി ഡോ.കെ.ആർ. രാധ, യൂണിറ്റ് മേധാവികളായ ഡോ. രാജേശ്വരി പിള്ള, ഡോ. റീന എന്നിവരുടെ നേതൃത്വത്തിലാണ് വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.