ADVERTISEMENT

ചേർപ്പ് ∙ സ്ത്രീകളെ അബലകൾ എന്ന് വിളിച്ചിരുന്ന കാലഘട്ടത്തിൽ നിന്നു കേരളത്തിലെ ഇന്നത്തെ നിലയിലുള്ള സ്ത്രീ മുന്നേറ്റത്തിന് വിദ്യാഭ്യാസം വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിഎൻഎൻ സ്കൂളുകളുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ പങ്കെടുത്തു.

സ്കൂൾ മാനേജർ കെ.ജി. അച്ച്യുതൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, പെരുവനം കുട്ടൻമാരാർ, വാർഡ് അംഗം ശ്രുതി ശ്രീശങ്കർ, പ്രിൻസിപ്പൽ കെ.ബി. അജോഷ് എന്നിവർ പ്രസംഗിച്ചു. ശതാബ്ദി മന്ദിരത്തിന് സ്ഥലം നൽകിയ ഇ.എസ്. മേനോൻ, ഡോ.സി.വി. കൃഷ്ണൻ, കെ.കെ. പ്രഹ്ലാദൻ, വി.എൻ. മനോജ് എന്നിവരെ ആദരിച്ചു. 10-ാം ക്ലാസ് വിദ്യാർഥിനി കെ.എസ്. ഗൗരി വരച്ച ഗവർണറുടെ ഛായാചിത്രം ഉപഹാരമായി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com