ADVERTISEMENT

ചായ്പൻകുഴി ∙ കോടശ്ശേരി പഞ്ചായത്തിലെ വാരൻ കുഴിക്ക് സമീപമുള്ള പെരുമ്പാറ പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന് കെപിസിസി ന്യൂനപക്ഷ സെൽ കോടശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാരൻ കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ വനാതിർത്തിയിലൂടെ പോയാൽ പ്രകൃതി സൗന്ദര്യം നിറയുന്ന പെരുമ്പാറയിലെത്താം. ഒന്നര ഏക്കർ വിസ്തൃതിയിൽ 100 അടിയോളം ഉയരമുള്ള സ്ഥലമാണിത്. വനം വകുപ്പിന്റെ സ്കെച്ചിൽ ഈ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.

വനം അധികൃതരുടെ അനുമതിയോടെ ഒട്ടേറെ സന്ദർശകരും എത്തുന്നുണ്ട്. അതിരപ്പിള്ളി മലയോര ഹൈവേയോട് ചേർന്നു കിടക്കുന്ന സ്ഥലമാണിത്. റോഡ് ഗതാഗതയോഗ്യമാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി പ്രഖ്യാപിച്ചാൽ വനം വകുപ്പിന് വരുമാനം ലഭിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മാവേലി, ബ്ലോക്ക് അംഗം സി.വി.ആന്റണി എന്നിവർ മന്ത്രി കെ.രാജനും സനീഷ്കുമാർ ജോസഫ് എംഎൽഎക്കും നിവേദനം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com