ADVERTISEMENT

തെരുവിൽ ഭീതി പരത്താൻ വിടേണ്ടവരല്ല ഈ ഓമനകൾ. പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ് അടക്കം എല്ലാ നടപടികളും പൂർത്തിയാക്കിയ നാടൻ നായ്ക്കുട്ടികളെ ദത്തെടുക്കാൻ ദാ അവസരം..

തൃശൂർ ∙ തെരുവിൽ അലയാൻ വിധിക്കപ്പെടേണ്ടവരല്ല ഈ അരുമകൾ. പേവിഷബാധ പ്രതിരോധ കുത്തിവയ്പ് അടക്കം എല്ലാ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കിയ നാടൻ നായ്ക്കുട്ടികളെ ദത്തെടുത്തു വളർത്താൻ അവസരമൊരുങ്ങി. പോസ് തൃശൂർ സംഘടിപ്പിക്കുന്ന പപ്പി ഡ്രൈവിന്റെ 12ാം സീസണിന്റെ ഭാഗമായാണ് 18ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പടിഞ്ഞാറേക്കോട്ട നേതാജി ഗ്രൗണ്ടിനു സമീപം പോസ് ഓഫിസിൽ ദത്തെടുക്കൽ പരിപാടി സംഘടിപ്പിക്കുന്നത്.

ഒന്നരമാസം മുതൽ നാലു മാസം വരെ പ്രായമുള്ള നാടൻ നായ്ക്കുട്ടികൾക്കൊപ്പം പൂച്ചക്കുട്ടികളെയും സൗജന്യമായി ദത്തെടുത്തു വളർത്താൻ അവസരമുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കി ഒരുമാസം നിരീക്ഷിച്ചതിനു ശേഷമാണു നാടൻ നായ്ക്കുട്ടികളെ ദത്തു നൽകുന്നത്. ഇതുവരെ ആയിരത്തിലേറെ നായ്ക്കുട്ടികളെ ഇതേ മാതൃകയിൽ ദത്തു നൽകാനായി. 

ദത്തു നൽകുന്ന നായ്ക്കൾക്ക് പൂർണ ആരോഗ്യമുണ്ടെന്നുറപ്പു വരുത്തിയ ശേഷമാണു കൈമാറുന്നത്. നാടൻ നായ്ക്കുട്ടികൾ തെരുവിൽ വളരേണ്ട സാഹചര്യം ഇല്ലാതായാൽ ഏറെ വൈകാതെ തെരുവുനായ് ശല്യം പൂർണമായി നിലയ്ക്കുമെന്നു സംഘാടകർ കണക്കുകൂട്ടുന്നു. പല വിദേശയിനം നായ്ക്കളെക്കാളും രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും യജമാന സ്നേഹവും നാടൻ നായ്ക്കൾക്കു കൂടുതലാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു. ഫോൺ: 99460 50809.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com