നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടിടത്ത് അപകടം
Mail This Article
×
തിരുവില്വാമല ∙ ബുധനാഴ്ച രാത്രി ഒമ്പതോടെ സുബി പെട്രോൾ പമ്പിനു സമീപം തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പാലക്കാട് പുതുക്കോട് സ്വദേശിയായ ഡ്രൈവർ മോഹനനും 2 യാത്രികർക്കും പരുക്കേറ്റു. ഇവർ വാണിയാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചാവക്കാട്∙ കടപ്പുറം ആശുപത്രിപ്പടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഡ്രൈവർ അഞ്ചങ്ങാടി തെക്കെവളപ്പിൽ ഷബീർ(36), യാത്രക്കാരായ കടപ്പുറം ഞോളീറോഡ് സ്വദേശികളായ അമ്പലത്ത് വീട്ടിൽ റിയാസ്(22), സഹോദരി റമീസ(27) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30 നാണ് അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.