ADVERTISEMENT

ഇരിങ്ങാലക്കുട ∙ ക്രിസ്മസ് വരവ് അറിയിച്ച് സെന്റ് തോമസ് കത്തീഡ്രലിലെ പ്രഫഷനൽ സിഎൽസി, സീനിയർ സിഎൽസിയുടെ സഹകരണത്തോടെ നടത്തിയ മെഗാ ഹൈടെക് കാരൾ മത്സര ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. ടൗൺഹാൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച കാരൾ ഘോഷയാത്രയിൽ 1000 സാന്താക്ലോസുമാരും അതിലധികം മാലാഖമാരുമാണ് നൃത്തച്ചുവടുകൾ വച്ചത്.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സിഎൽസിയുടെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ക്രിസ്മസ് കാരൾ ഘോഷയാത്രയിൽ നിന്ന്. 					ചിത്രം: മനോരമ
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സിഎൽസിയുടെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ക്രിസ്മസ് കാരൾ ഘോഷയാത്രയിൽ നിന്ന്. ചിത്രം: മനോരമ

നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ബാബു കെ.തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ എം.അനിൽ, അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തിൽ, വാർഡ് കൗൺസിലർ ഒ.എസ്.അവിനാഷ്, പ്രഫഷനൽ സിഎൽസി പ്രസിഡന്റ് ഒ.എസ്.ടോമി,

സെക്രട്ടറി ജോയ് പേങ്ങിപറമ്പിൽ, സീനിയർ സിഎൽസി പ്രസിഡന്റ് ഡേവിസ് ഷാജു തുടങ്ങിയവർ പ്രസംഗിച്ചു. ടൗൺഹാളിൽ നിന്ന് ആരംഭിച്ച കാരൾ മത്സര ഘോഷയാത്ര മെയിൻ റോഡ്, ഠാണാ വഴി കത്തീഡ്രൽ അങ്കണത്തിൽ ടീമുകളുടെ പ്രദർശനത്തോടെ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com