ആളൂർ സ്റ്റേഷനിൽ നിന്നുതിരിയാൻ സ്ഥലമില്ല: കൂടെ ഇഴജന്തുക്കളും
Mail This Article
കല്ലേറ്റുംകര ∙ പൊലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കാൻ 50 സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടിയില്ല. മറ്റൊരു ഓഫിസിനായി മാറ്റി വച്ച് 30 വർഷമായി കാട് കയറി കിടക്കുന്ന സ്ഥലത്തെ ഇഴജന്തുക്കൾ നിലവിലെ സ്റ്റേഷന് ഭീഷണിയുമുണ്ടാക്കുന്നുണ്ട്.കേരള ഫീഡ്സിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനായി മാറ്റി വച്ച സ്ഥലമാണ് പൊലീസ് സ്റ്റേഷന് തലവേദനയാകുന്നത്.
സ്ഥല പരിമിതി മൂലം വീർപ്പു മുട്ടുന്ന സ്റ്റേഷനു വേണ്ടി 2019ൽ 50 സെന്റ് കണ്ടെത്തിയെങ്കിലും ഇവിടേക്ക് കൃത്യമായ റോഡ് ഇല്ലാത്തതടക്കമുള്ള കാരണങ്ങളാൽ കെട്ടിടം നിർമിച്ചില്ല. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ കൂടിയതോടെ 2017 ജൂണിലാണ് ആളൂർ പഞ്ചായത്തിൽ കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.സഹകരണ ബാങ്കിന്റെ കെട്ടിടത്തിന്റെ ആരംഭിച്ച പൊലീസ് സ്റ്റേഷൻ നിലവിൽ നിന്നു തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
2020 ചതുരശ്ര അടി മാത്രം വലുപ്പമുള്ള പൊലീസ് സ്റ്റേഷനിൽ എച്ച്എച്ച്ഒയും പ്രിൻസിപ്പൽ എസ്ഐ അടക്കം 44 പേരാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് ഇഴജന്തുഭീഷണി. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വളം വിൽപന കേന്ദ്രത്തിൽ പാമ്പ് കയറി. ജീവനക്കാരി കണ്ടതിനാൽ അപകടം ഉണ്ടായില്ല. നേരത്തെ പൊലീസ് സ്റ്റേഷന്റെ ശുചിമുറിക്ക് സമീപവും പാമ്പിനെ കണ്ടിരുന്നു കെ.കരുണാകരൻ മെമ്മോറിയൽ ഗവ. പോളിടെക്നിക് കോളജ്. വിദ്യാർഥികൾക്കും ഭീഷണിയുണ്ട്.